Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ സ്വാധീനിച്ച വ്യക്തികളില്‍ ജമാല്‍ ഖഷോഗിയും

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി ജമാല്‍ ഖശോഗിയും. ടൈം മാഗസിന്‍ പുറത്തുവിട്ട ഈ വര്‍ഷത്തെ വ്യക്തികള്‍ എന്ന പേരില്‍ പുറത്തുവിട്ട നാല് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രര്‍ത്തകന്‍ ജമാല്‍ ഖഷോഗിയാണ്.

സത്യത്തിന് വേണ്ടി പോരാടിയ മാര്‍ഗദര്‍ശികളായ മാധ്യമപ്രര്‍ത്തകരെയാണ് ടൈം മാഗസിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഡിസംബര്‍ 10ന് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചാണ് പേരുകള്‍ പ്രഖ്യാപിച്ചത്.

ഖശോഗിക്ക് പുറമെ ഫിലിപ്പിന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റസ്സ,മ്യാന്മറില്‍ ജയിലിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോ ഉ യു.എസിലെ കാപ്പിറ്റോള്‍ ഗസറ്റ് പത്രത്തിലെ കൊല്ലപ്പെട്ട അഞ്ചുപേര്‍ ഉള്‍പ്പെടെയുളള മാധ്യമ പ്രവര്‍ത്തകന്‍ എന്നിവരാണ് ടൈം മാഗസിനില്‍ ഇടം നേടിയ മറ്റുള്ളവര്‍.

Related Articles