Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങളുടെ കണ്ണിലൂടെ ലോകം കാണട്ടെ’; റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ‘പ്രദര്‍ശനം’

ധാക്ക: ദക്ഷിണ ബംഗ്ലാദേശിലെ കുട്ടുപാലോങിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളായ ഫോട്ടോഗ്രാഫര്‍മാര്‍ ‘വെര്‍ച്വല്‍ പ്രദര്‍ശന’ത്തിന് തുടക്കമിട്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ കുട്ടുപാലോങിലെ ജീവിതം അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. റോഹിങ്ക്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ സംഘടിപ്പിച്ച ‘വെര്‍ച്വല്‍ പ്രദര്‍ശനം’, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷ്യകണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ജീവിതം കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്നതാണ്.

അന്റ റോഹിങ്ക്യ (ഞങ്ങള്‍ റോഹിങ്ക്യക്കാരാണ്), സ്വത്വ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അഭയാര്‍ഥി ക്യാമ്പ് കേന്ദ്രീകരിച്ച് ഒരു സംഘം നിര്‍മിച്ച റോഹിങ്ക്യറ്റോഗ്രാഫര്‍ (Rohingyatographer) എന്ന മാസികയില്‍ നിന്നുള്ള 11 ഫോട്ടോഗ്രാഫര്‍മാരുടെ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു.

2017ല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് മില്യണ്‍കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. മ്യാന്മറിലെ ക്രൂരമായ സൈനിക അടിച്ചമര്‍ത്തലിനെ സംബന്ധിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യാ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

മ്യാന്‍മറിലെ പടഞ്ഞാറന്‍ സ്റ്റേറ്റായ റാഖൈനിയില്‍ റോഹിങ്ക്യകള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. വലിയ പീഡനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും വിധേയമായാണ് അവര്‍ അവിടെ കഴിയുന്നത്.

ഞങ്ങളുടെ കണ്ണിലൂടെ റോഹിങ്ക്യന്‍ അഭയാര്‍ഥി സമൂഹത്തെ ലോകം കാണണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റോഹിങ്ക്യറ്റോഗ്രാഫര്‍ മാസികയുടെ സ്ഥാപകനും പ്രദര്‍നശനത്തിന് മേല്‍നോട്ടം വഹിക്കുകയും സഹത് സിയ സീറോ മാധ്യമങ്ങളോട് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles