Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ ഗ്രീന്‍ സോണില്‍ വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖിലെ യു.എസ് എംബസിയടക്കം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ വീണ്ടും റോക്കറ്റാക്രമണം. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഞ്ച് റോക്കറ്റുകളാണ് ഗ്രീന്‍ സോണിലെ നദിക്കരയില്‍ പതിച്ചത്. യു.എസ് സംയുക്ത സഖ്യമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മൂന്ന് റോക്കറ്റുകള്‍ യു.എസ് എംബസിക്ക് നേരെയാണ് പതിച്ചതെന്ന് എ.എഫ്.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ സൈനിക തലവന്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു ശേഷം ബാഗ്ദാദിലെ യു.എസ് എംബസിക്കു സമീപം നടക്കുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Related Articles