Current Date

Search
Close this search box.
Search
Close this search box.

ഇംറാന്‍ ഖാന്റെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു

ഇസ്‌ലാമാബാദ്: ഇംറാന്‍ ഖാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധിച്ചു. പാര്‍ലമെന്റ് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്.

അടുത്ത ആഴ്ചയില്‍ നടക്കുന്ന നിര്‍ണായക വോട്ടെടുപ്പിന് മുന്നോടിയായി ശക്തിപ്രകടനത്തിന് രാജ്യത്തുടനീളമുള്ള അനുയായികളോട് ഞായറാഴ്ച ഒത്തുചേരാന്‍ ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് ഇംറാന്‍ ഖാന്‍ ഞായറാഴ്ച ടിറ്ററില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ രാവിലെ ഫൈസാബാദ് ഇന്റര്‍ചേഞ്ചിന് സമീപത്തുള്ള പരേഡ് ഗ്രൗണ്ടില്‍ എത്തുകയും, പാര്‍ട്ടി ഗാനങ്ങള്‍ക്ക് ചുവടുവെക്കുകയും, ‘ഇംറാന്‍ ഖാന്‍ അധികാരം തടരട്ടെ’ എന്ന മുദ്രവാക്യം വിളിക്കുകയും ചെയ്തു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാറിനെതിരെ അഴിമതിയും, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പോരായ്മയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles