Current Date

Search
Close this search box.
Search
Close this search box.

ഫ്രാൻസിന്റെ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധിച്ച് പതിനായിരങ്ങൾ

പാരിസ്: പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിച്ച് കാർട്ടൂൺ വരക്കുന്നതിനുള്ള അവകാശം സംരക്ഷിക്കുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണി‍ന്റെ പ്രസ്താവനക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. വെള്ളിയാഴ്ചയിലെ പ്രാർഥനക്ക് ശേഷം പാക്കിസ്താൻ, ബം​ഗ്ലാദേശ്, ഫല്സതീൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഫ്രഞ്ച് വരുദ്ധ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. വെള്ളിയാഴ്ചയിലെ പ്രാ‍ർഥനക്ക് ശേഷം നടന്ന പ്രതിഷേധത്തിൽ ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ 40000 പേർ പങ്കെടുത്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

ലോക മുസ്‌ലിംകൾ ഒന്നിച്ചിരിക്കുന്നു, മാക്രോൺ വലിയ വില നൽകേണ്ടി വരും, ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കുക, ചെകുത്താനാണ് മാക്രോൺ എന്നീ മുദ്രവാക്യങ്ങളുയർത്തിയാണ് ലോകത്തിന്റെ പല ഭാ​ഗങ്ങളിലും പ്രതിഷേധം നടന്നത്. ലബനാൻ തലസ്ഥാനമായ ബയ്റൂത്തിൽ ഫ്രഞ്ച് അംബാസഡറിന്റെ ഔദ്യോ​ഗിക വസതിക്ക് മുന്നിലും ജനം തടിച്ചുകൂടി പ്രതിഷേധിച്ചു.

Related Articles