Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി: സൈനിക നടപടിയില്‍ 342 കുര്‍ദ് പോരാളികള്‍ കൊല്ലപ്പെട്ടു

അങ്കാറ: വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ സൈനിക നടപടിയെ തുടര്‍ന്ന് 342 കുര്‍ദ് പോരാളികള്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനിക നടപടി തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദിനമാകുന്ന സാഹചര്യത്തിലാണിത്. തുര്‍ക്കി ശക്തമായ ആക്രമണം അഴിച്ചുവിടുന്നത് സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് കുര്‍ദു തീവ്രവാദികളെ തുരത്തി മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയാണ്. കൂടാതെ അഭയാര്‍ഥികളായ സിറയക്കാര്‍ക്ക് തിരിച്ചുവരാനുളള അവസരം ലഭ്യമാക്കുന്നതിനും വേണ്ടിയാണ്- തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

ബുധനാഴ്ച തുര്‍ക്കി ആരംഭിച്ച സൈനിക നടപടി കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് 70000ലധികം പേര്‍ സ്ഥലം മാറ്റപ്പെടുകയുണ്ടായെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. വലിയ തോതില്‍ ആളുകള്‍ സ്ഥലം മാറ്റപ്പെട്ടത് അല്‍ഹസാക, അല്‍റഖ തുടങ്ങിയ പ്രവിശ്യകിളിലാണെന്ന് യു.എന്‍ ഏജന്‍സിയുടെ വക്താവ് ജനീവയില്‍ പറഞ്ഞു.

Related Articles