Current Date

Search
Close this search box.
Search
Close this search box.

പോപുലര്‍ ഫ്രണ്ട് റെയ്ഡ് മുസ്ലിം വിരുദ്ധം,ജനാധിപത്യ വിരുദ്ധം: തോള്‍ തിരുമാവളവന്‍

ചെന്നൈ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ എന്‍ഐഎയും ഇഡിയും നടത്തിയ റെയ്ഡുകളും അതിന്റെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്തതിനെയും അപലപിച്ച് വി.സി.കെ മേധാവിയും തമിഴ്നാട് എം.പിയുമായ തോള്‍ തിരുമാവളവന്‍. കേന്ദ്ര ഏജന്‍സികളുടെ നടപടി ”ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷം” ”ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും ജനാധിപത്യ രീതിയില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും (എസ്ഡിപിഐ) പ്രധാന നേതൃത്വവും അണികളും മുസ്ലിംകളാണെങ്കിലും ഈ സംഘടനകള്‍ എല്ലാം പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

ബിജെപി അധികാരത്തില്‍ വന്നത് മുതല്‍, ഹിന്ദുത്വ ദേശീയ പാര്‍ട്ടി ഈ രണ്ട് പ്രസ്ഥാനങ്ങളെയും ‘തീവ്രവാദ ഗ്രൂപ്പുകള്‍’ എന്ന് മുദ്രകുത്തി അകറ്റാന്‍ ശ്രമിക്കുകയാണ്. ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തിരുമാവളവന്‍ പറഞ്ഞു.

അടുത്തിടെ നടത്തിയ റെയ്ഡുകളില്‍ നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം നടപടികള്‍ മുസ്ലീങ്ങള്‍ക്ക് എതിരെ മാത്രമല്ല, എല്ലാ ജനാധിപത്യ ശക്തികള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ന്യൂനപക്ഷ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

 

Related Articles