Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ മുസ്‌ലിമായതിനാലാണ് ആക്രമിക്കപ്പെടുന്നത് -യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍

വാഷിങ്ടണ്‍: മുസ്‌ലിമായതിനാലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. അടുത്ത ജനുവരിയില്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറായാല്‍ കോണ്‍ഗ്രസ് വിദേശകാര്യ സമിതിയിലെ തന്റെ പദവി നീക്കം ചെയ്യുമെന്ന് സഭയുടെ ന്യൂനപക്ഷ നേതാവായ കെവിന്‍ മക്കാര്‍ത്തി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇല്‍ഹാന്‍ ഉമര്‍.

‘ഞാന്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു വാഗ്ദാനമുണ്ട്, അത് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറുമായി ബന്ധപ്പെട്ടതാണെന്ന്’ കെവിന്‍ മക്കാര്‍ത്തി പ്രസ്താവന നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ്, ജൂത റിപ്പബ്ലിക്കന്‍ സഖ്യത്തിന്റെ വാര്‍ഷിക സമ്മേളനത്തിടെ നടത്തിയ പ്രസംഗത്തിലാണ് മക്കാര്‍ത്തി ഈ പ്രസ്താവന നടത്തിയത്. ഇത് അപര വിദ്വേഷവും മുസ്‌ലിം വിരുദ്ധതയുമാണെന്ന് ഇല്‍ഹാന്‍ ഉമര്‍ പ്രതികരിച്ചു. കഴിഞ്ഞ ഇടക്കാല തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles