കാബൂള്‍: അഫ്ഗാനിസ്ഥാനിലേക്കുള്ള ചില സഹായ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി യു.എന്‍. സ്ത്രീകള്‍ സഹായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യു.എന്നിന്റെ തീരുമാനം. താലിബാന്‍ ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് യുഎന്‍ എയ്ഡ് കോര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. സഹായമെത്തിക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം ചര്‍ച്ച ചെയ്യാനാകില്ല, അത് തുടരണമെന്ന് മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സും വിവിധ സഹായ സംഘടനകളും സംയുക്ത പ്രസ്താവനയില്‍ ബുധനാഴ്ച ആവശ്യപ്പെട്ടു.
സ്ത്രീകളെ മാനുഷിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയുന്നത് എല്ലാ അഫ്ഗാനികള്‍ക്കും അടിയന്തരവും അപകടകരവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. തീര്‍ച്ചയായും, സ്ത്രീ ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഞങ്ങള്‍ ചില പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു -പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ 28 ദശലക്ഷത്തിലധികം ആളുകള്‍ സഹായത്തെ മാത്രം ആശ്രയിച്ചുകഴിയുന്നവരാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് താലിബാന്‍ സ്ത്രീ സന്നദ്ധ പ്രവര്‍ത്തകരെ ജോലിയില്‍ നിന്ന് തടയുന്നത്. ദാരിദ്രം, സാമ്പത്തിക തകര്‍ച്ച, കഠിനമായ ശൈത്യം തുടങ്ങിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് രാജ്യത്തെ ജനത ജീവിതം പിടിച്ചുനിര്‍ത്തുന്നത് -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0