Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അഭിഭാഷകനെ നാടുകടത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ച് യു.എന്‍

ജറൂസലം: ഫ്രഞ്ച്-ഫലസ്തീന്‍ അഭിഭാഷകന്‍ സലാഹ് അല്‍ഹമൂരിയെ ഇസ്രായേല്‍ അധികൃതര്‍ നാടുകടത്തിയ നടപടിയെ അപലപിച്ച് യു.എന്‍. അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ‘സംരക്ഷിത വ്യക്തികളെ’ (Protected persons) നാടുകടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമം വിലക്കുന്നുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ വക്താവ് ജെറമി ലോറന്‍സ് പറഞ്ഞു. ‘യുദ്ധക്കുറ്റം’ ആരോപിച്ച് കഴിഞ്ഞ മാര്‍ച്ച് മുതല്‍ സലാഹ് അല്‍ഹമൂരിയെ ഇസ്രായേല്‍ തടവിലായിരുന്നു. അധിനിവേശ മേഖലയില്‍ നിന്ന് ‘സംരക്ഷിത വ്യക്തികളെ’ നാടുകടത്തിയത് നാലാം ജനീവ കണ്‍വെന്‍ഷന്റെ ഗുരുതരമായ ലംഘനമാണ് -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് പൗരത്വമുള്ള ഫലസ്തീന്‍ അഭിഭാഷകന്‍ സലാഹ് അല്‍ഹമൂരിയെ ഇസ്രായേല്‍ അധികൃതര്‍ അധിനിവേശ ഖുദ്‌സില്‍ നിന്ന് ഫ്രാന്‍സിലേക്ക് ഞായറാഴ്ച രാവിലെയാണ് നാടുകടത്തിയത്. മതകീയ പ്രസ്ഥാനമായ ‘ഷാസി’ന്റെ ആത്മീയ പിതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്ന ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീനു’മായി ബന്ധമുള്ള സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആരോപിച്ചാണ് സലാഹ് അല്‍ഹമൂരിയെ കഴിഞ്ഞ് മാര്‍ച്ച് മതുല്‍ ഇസ്രായേല്‍ അധികൃതര്‍ അഡിമിനിസ്‌ട്രേറ്റീവ് തടങ്കലിലാക്കിയത്. നിയമവിരുദ്ധ നടപടിയെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയവും അപലപിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles