Current Date

Search
Close this search box.
Search
Close this search box.

‘കശ്മീരിലാണെങ്കില്‍ അവരെ വെടിവെച്ചു കൊല്ലും, കേരളത്തില്‍ ഭക്തരെന്ന് വിളിക്കുന്നു’ കുറിക്ക് കൊള്ളുന്ന തലക്കെട്ടുമായി ടെലഗ്രാഫ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദേശീയ ദിനപത്രമായ ദി ടെലിഗ്രാഫ് ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെങ്ങും മിന്നും താരമായത്. കാരണം മറ്റൊന്നുമല്ല, സംഘ്പരിവാര് ഭീകരതക്കെതിരെ മാസ് ഹെഡിങ്ങുകളുമായാണ് പത്രം പ്രധാന സംഭവങ്ങളിലെല്ലാം ഇടപെടാറുള്ളത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ ശബരിമലയുടെ പേരില്‍ നടന്ന സംഘ്പരിവാര്‍ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചാണ് ടെലഗ്രാഫിന്റെ ഇന്നത്തെ ഒന്നാം പേജ് സൂപ്പര്‍ ലീഡ് വാര്‍ത്ത. പൊലിസിനും ജനങ്ങള്‍ക്കും നേരെ കല്ലെറിയുന്ന സംഘ് പ്രവര്‍ത്തകരുടെ ഫോട്ടോക്കു മുകളിലായി കശ്മീരിലാണെങ്കില്‍ ഇവരെ വെടിവെച്ചു കൊല്ലും, ഇങ്ങ് കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന ഓമനപ്പേരില്‍ വി്‌ളിക്കും എന്നാണ് പത്രം തലക്കെട്ട് നല്‍കിയിരിക്കുന്നത്. പത്രത്തിന്റെ കുറിക്കുകൊള്ളുന്ന തലക്കെട്ട് ഇതിനോടകം തന്നെ ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ വലിയ ശ്രദ്ധാകേന്ദ്രമായി മാറി. വലിയ പിന്തുണയാണ് പത്രത്തിന് ലഭിക്കുന്നത്.

മൂര്‍ച്ചയുള്ള തലക്കെട്ടുകള്‍ കൊണ്ട് നേരത്തെ തന്നെ പ്രസിദ്ധമാണ് കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദി ടെലിഗ്രാഫ്’ എന്ന പത്രം.
സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്.

അക്രമത്തില്‍ സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും നിരവധി കെ.എസ്.ആര്‍.ടി.സികളും നശിപ്പിച്ചതായും വാര്‍ത്തയിലുണ്ട്. സി.പി.എമ്മുകാര്‍ തിരിച്ചടിച്ചതും റിപ്പോര്‍ട്ടിലുണ്ട്. റാഫേല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചും നേരത്തെ പത്രം രംഗത്തെത്തിയിരുന്നു.

Related Articles