Current Date

Search
Close this search box.
Search
Close this search box.

സഹകരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് തുര്‍ക്കിയും സൗദിയും

അങ്കാറ: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തി. രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഉര്‍ദുഗാന്‍ അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം പൂര്‍ണമായും മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ചാണ് എം.ബി.എസിന്റെ തുര്‍ക്കി സന്ദര്‍ശനം. 2018ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഉഭയകക്ഷി ബന്ധത്തില്‍ സഹകരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നതിനുള്ള തീരുമാനം ഇരുരാഷ്ട്രങ്ങളും ചര്‍ച്ചക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ആഴ്ചയുടെ തുടക്കത്തില്‍, പ്രാദേശിക പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈജിപ്തും ജോര്‍ദാനും സന്ദര്‍ശിച്ചിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles