Current Date

Search
Close this search box.
Search
Close this search box.

കല്ലെറിയുന്നതായി തോന്നി, ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് ഇസ്രായേല്‍ സൈന്യം

റാമല്ല: ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് ഇസ്രായേല്‍ സൈന്യം. പതിനാറുകാരനായ ഫലസ്തീന്‍ യുവാവ് മുഹമ്മദ് ഹമാമിറക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റാമല്ലയുടെ പടിഞ്ഞാറ് ഔഫര്‍ ക്യാമ്പിന് എതിര്‍വശത്തുള്ള ബൈതൂനിയ ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് അധിനിവേശ സൈനികര്‍ അനുവാദം നല്‍കുന്നതിന് മുമ്പ് രക്തംവാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു മുഹമ്മദ് ഹമാമിറയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ക്യാമ്പിലെ സൈനികര്‍ക്ക് നേരെ കല്ലെറിയാന്‍ യുവാവ് ശ്രമിച്ചുവെന്നാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, സൈനികരില്‍ നിന്ന് അകലെ ഉയര്‍ന്ന കുന്നിന്‍ മുകളിലായിരുന്നു മുഹമ്മദ് ഹമാമിറ -ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാംരംഭം മുതല്‍, വെസ്റ്റ് ബാങ്കില്‍ 33 കുട്ടികള്‍ ഉള്‍പ്പെടെ 150 ഫലസ്തീനികളെ അധിനിവേശ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles