Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ റെയ്ഡ്; 20 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ വിവിധ സ്ഥലങ്ങളില്‍ ഇസ്രായേല്‍ റെയ്ഡ്. 20 ഫലസ്തീനികളെ ഇന്ന് (തിങ്കളാഴ്ച) ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഫലസ്തീന്‍ ഭരണകൂടം വെസ്റ്റ് ബാങ്കിലെയും അധിനിവേശ ജറൂസലമിലെയും ഇസ്രായേല്‍ സൈനിക നടപടി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കരട് പ്രമേയം യു.എന്നിന് സമര്‍പ്പിക്കാനിരിക്കെയാണ് ഇസ്രായേലിന്റെ നടപടി -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഹെബ്രോണില്‍ നിന്ന് 16 പേരും റാമല്ല, ജനീന്‍, നാബലുസ്, ഖല്‍ഖിലിയ, ത്വൂബാസ് എന്നിവടങ്ങളില്‍ നിന്ന് 8 പേരും അറസ്റ്റിലായതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. 30 വനിതാ തടവുകാരും 190ഓളം പ്രായപൂര്‍ത്തിയാകത്തവരും 800 അഡ്മനിസ്‌ട്രേറ്റീവ് തടവുകാരും ഉള്‍പ്പെടെ കഴിഞ്ഞ സെപ്റ്റംബര്‍ വരെ 4700ഓളം ഫലസ്തീനികളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതായി തടവുകാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വ്യക്തമാക്കി.

മസ്ജിദുല്‍ അഖ്‌സയിലേക്ക് പത്തിലധികം കുടിയേറ്റക്കാര്‍ അതിക്രമിച്ച് കയറിയതായി പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈന്യം ഒരുക്കിയ കനത്ത സുരക്ഷയിലാണ് കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ചത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles