ഗസ്സ മുനമ്പ്: ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിനെതിരെ ലോക പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി അല്‍ഖറദാഗി. അധിനിവേശകരുടെ യുദ്ധക്കുറ്റങ്ങള്‍ ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അലി അല്‍ഖറദാഗി ട്വിറ്ററില്‍ കുറിച്ചു. വെള്ളിയാഴ്ചയിലെ വ്യോമാക്രമണത്തില്‍, അഞ്ച് വയസ്സുകാരിയായ അലാ അല്‍ഖദൂമും ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ കമാന്‍ഡര്‍ തയ്‌സീര്‍ അല്‍ ജഅ്ബരിയും ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരിക്കേല്‍ക്കേറ്റിട്ടുമുണ്ട്. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഉപ്പക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് അഞ്ചുവയസ്സുകാരി അലാ അല്‍ഖദൂം കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അധിനിവേശകരുടെ യുദ്ധക്കുറ്റങ്ങള്‍ ഇതാ ലോകം മുഴുവന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. കൊലയാളികള്‍ കുഞ്ഞു പക്ഷിയെ ഒളിഞ്ഞിരുന്ന് വേട്ടയാടിയിരിക്കുന്നു. കുഞ്ഞു പക്ഷി ദൈവത്തിന്റെ ശാശ്വതമായ സ്വര്‍ഗത്തിലേക്ക് പറന്നിരിക്കുന്നു. ധാര്‍മികത തീണ്ടിയിട്ടില്ലാത്ത കുറ്റകൃത്യമാണിത്. കുഞ്ഞേ, ക്ഷമിക്കുക, തമസ്സിന് ശേഷം തെളിച്ചമാണ്, ഇരുള്‍ നിറഞ്ഞ രാത്രിക്ക് ശേഷം പുഞ്ചിരിതൂകുന്ന പ്രഭാതമാണ്. ഗസ്സക്കാരേ, അല്ലാഹു നിങ്ങള്‍ക്കൊപ്പമുണ്ട് -ലോക പണ്ഡിതവേദി ജനറല്‍ സെക്രട്ടറി അലി അല്‍ഖറദാഗി ട്വിറ്ററില്‍ കുറിച്ചു.
هناجرائم حرب يرتكبها المحتل الغاصب على مرأى ومسمع من العالم!!
عصفورة تم قنصها على يد قاتل .
عصفورة ارتقت إلى جنان الخلد بإذن الله وهي تشهد على مجرم بلا أخلاق .
يا بنت الأصول صبرا فما بعد الظلام إلا النور وما بعد العتمة إلا الفجر الباسم ..
لكم الله يا أهل غزة pic.twitter.com/DrPRobqGKF— د. علي القره داغي (@Ali_AlQaradaghi) August 6, 2022
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp