Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യത്തിനെതിരെ തിരിഞ്ഞ് ജൂത കുടിയേറ്റക്കാര്‍

ജറൂസലം: ഇസ്രായേല്‍ സൈന്യത്തിനെതിരെ ശക്തമായ ആക്രമണം നടത്തുന്ന ജൂത കുടിയേറ്റക്കാരെ തടയാന്‍ പാടുപെട്ട് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈനികര്‍. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മാത്രം 100ലധികം കുടിയേറ്റ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കുത്തനെ വര്‍ധിക്കുകയാണ്. അത് ഫല്‌സതീനികളെയും, അവരുടെ സ്വത്തുക്കള്‍, പള്ളികള്‍, കാറുകള്‍, കടകള്‍, ഒലിവ് മരങ്ങള്‍ തുടങ്ങിയവയെയും മാത്രമല്ല, ഇസ്രായേല്‍ അധിനിവേശ സൈന്യത്തെയും ലക്ഷ്യംവെക്കുന്നതാണെന്ന് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനികള്‍ക്കെതിരെ വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഹവാറ പ്രദേശത്തിന് സമീപം നടന്ന ആക്രമണങ്ങളെ അപലപിക്കാന്‍ തയാറാകാത്ത ഇസ്രായേല്‍ ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊച്ചാവി കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ സൈനിക യൂണിറ്റിന് നേരെയുള്ള കുടിയേറ്റ ആക്രമണങ്ങളെ ഉടന്‍ അപലപിച്ചിരുന്നു. ‘ഏറ്റവും ഗുരുതരമായ സംഭവം, അപമാനകരമായ ക്രിമിനല്‍ പെരുമാറ്റം’ എന്ന് കൊച്ചാവി പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കൂട്ടം കുടിയേറ്റക്കാര്‍ ഫലസ്തീന്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവസ്ഥലത്തേക്ക് ഇസ്രായേല്‍ സൈനികരെ അയച്ചതിന് തുടര്‍ന്നാണ് ജൂത കുടിയേറ്റക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡും അപലപിച്ചിരുന്നു. കുടിയേറ്റക്കാര്‍ അപകടകാരികളായ ക്രിമനിലുകളാണെന്നും രണ്ടാമതൊന്നും ആലോചിക്കാതെ ശിക്ഷിക്കണമെന്നും യേര്‍ ലാപിഡ് വ്യക്തമാക്കിയിരുന്നു.

അധിനിവേശ സേനക്കെതിരെ കുടിയേറ്റക്കാര്‍ നടത്തുന്ന ആദ്യ ആക്രമണമല്ല ഇത്. കഴിഞ്ഞ ഒക്ടോബറില്‍ കുടിയേറ്റക്കാരുടെ മേഖലയായ അദെയ് ആഡിന് സമീപം ഇസ്രായേല്‍ സൈനികന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതിന് പിന്നാലെ ആക്രമിക്കപ്പെട്ടിരുന്നു. അതിന് ശേഷം പൊതുശ്രദ്ധയില്‍ വരുന്ന അപലപിക്കപ്പെടുന്ന സംഭവമാണിത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles