Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനി കത്തിയുമായി വന്ന് കുത്തി, നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ഇസ്രായേല്‍ പൊലീസ്

ജറൂസലം: ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉപദ്രവിച്ച ഫലസ്തീനിയെ ഇസ്രായേല്‍ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ പഴയ നഗരമായ ജറൂസലമിലാണ് സംഭവം. വടക്കന്‍ ജറൂസലമിലെ ഗ്രാമത്തില്‍ അധിനിവേശ സൈന്യത്തിന്റെ വെടിയേറ്റ് മറ്റൊരു ഫലസ്തീനിയും കൊല്ലപ്പെട്ടു. 21 ദിവസത്തെ ഉപരോധത്തിന് ശേഷം വടക്കന്‍ വെസ്റ്റ് ബാങ്കിലെ നാബലുസ് നഗരത്തിന്റെ പ്രവേശന കവാടം ഇസ്രായേല്‍ വീണ്ടും തുറന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈനികന് നേരെ കത്തികൊണ്ട് ആക്രമണം നടത്തിയ അക്രമിയെ വ്യാഴാഴ്ച കൊലപ്പെടുത്തി. അധിനിവേശ ജറൂസലമില്‍ ഉദ്യോഗസ്ഥന് പരിക്കേറ്റതായും ഇസ്രായേല്‍ പൊലീസ് അറിയിച്ചു. അക്രമിയെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയും പരിശോധനക്ക് വിധേയമാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥരിലൊരാളെ ആക്രമിക്കുന്നതിന് മുമ്പ് സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് അധിനിവേശ ജറൂസലമില്‍ ഇസ്രായേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.

വടക്കുപടിഞ്ഞാറന്‍ ജറൂസലമിലെ ബൈത് ദുഖു നഗരത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് 42കാരനായ ഫല്‌സ്തീനി ദാവൂദ് മഹ്‌മൂദ് ഖലീല്‍ റയ്യാന്‍ നെഞ്ചില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ അഖ്‌സ മസ്ജിദിന്റെ എല്ലാ പ്രവേശന കവാടങ്ങളും അധിനിവേശ സൈന്യം അടച്ചതായി ജറൂസലമിലെ ഇസ്‌ലാമിക് ഔഖാഫ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles