Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം: കുവൈത്ത്

കുവൈത്ത് സിറ്റി: ഫലസ്തീന്‍ ജനതക്കുള്ള തങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് കുവൈത്ത്. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനായുള്ള തെരഞ്ഞെടുപ്പിനെ പിന്തുണക്കുന്നതായും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പറഞ്ഞു.

അറബ്, ഇസ്‌ലാമിക ലോകത്ത് ഫലസ്തീന്‍ രാഷ്ട്രത്തിന് ഇപ്പോഴും നിര്‍ണ്ണായകവും ചരിത്രപരവുമായ സ്ഥാനമുണ്ട്. നീതിപൂര്‍വകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് അറബ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ജറൂസലേം ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles