Current Date

Search
Close this search box.
Search
Close this search box.

‘ഇറാന്‍ ലോകത്തോട് മുഴുവന്‍ നുണ പറയുകയാണ്’

തെല്‍ അവീവ്: ഇറാന്‍ ആണവ പദ്ധതിക്കെതിരെ ഇസ്രായേല്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നതായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് മുന്‍ മേധാവി യോസി കോഹന്‍. ഇസ്രായേല്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാം സയണിസ്റ്റ് കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വിറ്റ്‌സര്‍ലന്റിലെ ബാസില്‍ നടന്ന ‘വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷ’ന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് കൊഹന്റെ പരാമര്‍ശം. ഇറാന്‍ ഭരണകൂടമാണ് ലോകത്ത് ഭീകരവാദത്തിന് പണം നല്‍കുന്നത്. തെക്ക് നിന്ന് ഗസ്സയിലൂടെയും, വടക്ക് നിന്ന് സിറിയയിലൂടെയും ലബനാനിലൂടെയും ഇസ്രായേലിനെ ഭീഷണിപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കൊഹന്‍ ആരോപിച്ചു.

ഇറാന്‍ ഭരണകൂടം ലോകത്തോട് മുഴുവന്‍ നുണ പറയുകയാണ്. ഇറാനിയന്‍ ആര്‍ക്കൈവുകളില്‍ നിന്ന് ആയിരക്കണക്കിന് രേഖകള്‍ കൊണ്ടുവന്ന് ഞങ്ങളത് തെളിയിച്ചു. ഐ.എ.ഇ.എയോട് (International Atomic Energy Agency) ഇറാന്‍ നുണ പറഞ്ഞെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി കൊഹനെ ഉദ്ധരിച്ച് ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന് ഭീഷണിയാകുന്ന അണുബോംബുകള്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്നതിന് ആവശ്യമായതെല്ലാം ഇസ്രായേല്‍ ചെയ്യുമെന്ന് കൊഹന്‍ കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles