Current Date

Search
Close this search box.
Search
Close this search box.

കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളെ അപലപിച്ച് ഇന്ത്യ; നശീകരണത്തിന് തെളിവില്ലെന്ന് മേയര്‍

ന്യൂഡല്‍ഹി: കാനഡയിലെ ശ്രീ ഭഗവത്ഗീത പാര്‍ക്കില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നതിന് തെളിവില്ലെന്ന് ബ്രാപ്റ്റന്‍ നഗരത്തിലെ മേയറും പ്രാദേശിക പൊലീസും അറിയിച്ചു. കാനഡയിലെ ബ്രാപ്റ്റന്‍ നഗരത്തിലെ ശ്രീ ഭഗവത്ഗീത പാര്‍ക്കിലെ വിദ്വേഷ പ്രവര്‍ത്തനങ്ങളെ ഇന്ത്യ അപലപിച്ചതിനെ തുടര്‍ന്നാണ് കാനഡ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബ്രാപ്റ്റനിലെ ശ്രീ ഭഗവത്ഗീത പാര്‍ക്കില്‍ നടന്ന വിദ്വേഷ കുറ്റകൃത്വത്തെ ഞങ്ങള്‍ അപലപിക്കുന്നു. കനേഡിയന്‍ അധികൃതരോടും പൊലീസിനോടും അന്വേഷണം നടത്താനും കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു -കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ട്വീറ്റ് ചെയ്തു. തുടക്കത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കനേഡിയന്‍ അധികൃതര്‍ പാര്‍ക്കില്‍ നശീകരണ പ്രവര്‍ത്തനങ്ങളുണ്ടായതിന് തെളിവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

അടുത്തിടെ അനാച്ഛാദനം ചെയ്ത ശ്രീ ഭഗവത്ഗീത പാര്‍ക്ക് തകര്‍ക്കപ്പെട്ടതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ ക്ഷമ കൈകൊള്ളാന്‍ കഴിയുകയില്ല. കൂടുതല്‍ അന്വേഷണത്തിന് പീല്‍ റീജിയണല്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എത്രയും വേഗം അത് പരിഹരിക്കാനും ശരിയാക്കാനും പ്രവര്‍ത്തിക്കുകയാണ് -മേയര്‍ ബ്രൗണ്‍ അന്വേഷണത്തിന് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ശ്രീ ഭഗവദ്ഗീതാ പാര്‍ക്ക് നേരത്തെ ട്രോയേഴ്‌സ് പാര്‍ക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. പുനര്‍നാമകരണത്തിന് ശേഷം സെപ്റ്റംബര്‍ 28നാണ് അനാച്ഛാദനം ചെയ്യപ്പെടുന്നത്. ‘ദ വയറ’ാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles