Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ 5000 ടണ്‍ ആയുധങ്ങള്‍ ഹഫ്തറിന് വിതരണം ചെയ്തു: ദ ഗാര്‍ഡിയന്‍

ലണ്ടന്‍: വിരമിച്ച ലിബിയന്‍ മേജര്‍ ജനറല്‍ ഹഫ്തറിന് 5000 ടണ്‍ ആയുധങ്ങള്‍ യു.എ.ഇ വിതരണം ചെയ്തതായി ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ സൈനിക താവളങ്ങളില്‍ നിന്നോ, യു.എ.ഇ നിയന്ത്രണത്തിലുള്ള എറിത്രിയയിലെ സൈനിക താവളത്തില്‍ നിന്നോ ലിബിയയിലേക്ക് പുറപ്പെടുന്ന നൂറിലധികം വിമാനങ്ങളിലായാണ് ഈ ആയുധങ്ങള്‍ കയറ്റി അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനയാത്ര വിവരങ്ങളെ (Flight tracking) മുന്‍നിര്‍ത്തിയാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.

സ്ഥിരയാത്ര വിമാനങ്ങളിലല്ലാതെ (Charter Flight) പടിഞ്ഞാറന്‍ ഈജിപ്തിലോ, ഹഫ്തറിന്റെ കേന്ദ്രമായ ബന്‍ഗാസിക്ക് സമീപമോ ഉള്ള വിമാനത്താവളത്തില്‍ ആയുധങ്ങള്‍ എത്തിക്കുകയാണ് ചെയ്തത്. ലിബിയയില്‍ പോരാട്ട മുഖത്തുള്ള വിഭാഗങ്ങള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യരുതെന്ന യു.എന്നിന്റെ വിലക്കിനെ മറികടന്നാണ് യു.എ.ഇ ലിബിയയിലേക്ക് ആയുധമെത്തിക്കുന്നത്. എത്രത്തോളം ആയുധങ്ങളുണ്ടെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, വെടിക്കോപ്പുകള്‍ക്കും, ആയുധങ്ങള്‍ക്കും പുറമെ ഉഗ്രശേഷിയുള്ള പീരങ്കികളും കയറ്റിയയക്കപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

Related Articles