Current Date

Search
Close this search box.
Search
Close this search box.

സ്‌കോട്‌ലാന്‍ഡിലെ ആദ്യ മുസ്‌ലിം പ്രധാനമന്ത്രിയാകുന്ന ഹംസ യൂസുഫ്

എഡിന്‍ബര്‍ഗ്: ആരോഗ്യ മന്ത്രി ഹംസ യൂസുഫിനെ എസ്.എന്‍.പിയുടെ (Scottish National Party) തലവനായി തങ്കളാഴ്ച തെരഞ്ഞെടുത്തു. നികോള സ്റ്റര്‍ജിയന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്നാണിത്. നികോള സ്റ്റര്‍ജിയന്റെ പിന്‍ഗാമിയായ 37കാരനായ ഹംസ യൂസുഫ് സ്‌കോട്‌ലാന്‍ഡിലെ ആദ്യ മുസ്‌ലിം പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്. എസ്.എന്‍.പിയുടെ യുവ എം.പിയായ ഹംസ യൂസുഫ് സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഗ്ലാസ്‌ഗോയെ പ്രതിനിധീകരിക്കുന്നു.

ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിലും പാര്‍ട്ടിക്കകത്തെ വിഭാഗീയത അവസാനിപ്പിക്കുന്നതിലും സ്വാതന്ത്രത്തിന് വേണ്ടി പരിശ്രമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹംസ യൂസുഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എഡിന്‍ബര്‍ഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്‍ വംശജനായ ഹംസ യൂസുഫ് സ്‌കോട്‌ലാന്‍ഡ് രാഷ്ട്രീയത്തിലെ ഒഴിച്ചുനിര്‍ത്താനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. നികോള സ്റ്റര്‍ജിയന്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന ഹംസ യൂസുഫ് സുപ്രധാന മന്ത്രി പദവികള്‍ വഹിച്ചിട്ടുണ്ട്. 1985 ഏപ്രില്‍ 7ന് ഗ്ലാസ്‌ഗോയിലാണ് ജനനം. പാക്കിസ്ഥാനിലെ പഞ്ചാബ് സ്റ്റേറ്റില്‍ ജനിച്ച പിതാവ് മുദഫര്‍ 1960ല്‍ കുടുംബത്തോടൊപ്പം സ്‌കോട്‌ലാന്‍ഡിലേക്ക് കുടിയേറി. മാതാവ് ഷൈത്‌സ ബൂട്ട കെനിയക്കാരിയാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles