Current Date

Search
Close this search box.
Search
Close this search box.

പത്ത് വര്‍ഷത്തിന് ശേഷം ആദ്യം; ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സിറിയ സന്ദര്‍ശിച്ചു

ദമസ്‌കസ്: ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി സിറിയ തിങ്കളാഴ്ച സന്ദര്‍ശിച്ചു. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സന്ദര്‍ശനം. ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന സിറിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലസ്ഥാനമായ ദമസ്‌കസിലെത്തിയ സാമിഹ് ശുക്‌രിയെ സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മിഖ്ദാദ് വിമാനത്താവളത്തില്‍ സ്വീകരിച്ചു -സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി ആറിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സഹോദര രാഷ്ട്രമായ തുര്‍ക്കിക്കും സിറിയക്കും ഐക്യദാര്‍ഢ്യം അറിയിക്കാന്‍ സാമിഹ് ശുക്‌രി ഇരുരാഷ്ട്രങ്ങളും സന്ദര്‍ശിക്കുമെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഞായറാഴ്ച അറിയിച്ചിരുന്നു. സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ 50000ത്തിലധികം പേരാണ് മരിച്ചത്.

ഭൂകമ്പത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായി ഫോണില്‍ സംസാരിച്ചിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുളള ദുരിതബാധിത പ്രദേശങ്ങളിലേക്ക് മൂന്ന് വിമാനങ്ങളും രണ്ട് കപ്പലും ഈജിപ്ത് അയച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles