Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണം.

എന്നാല്‍, മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കവസ്ഥ സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പരിഹാര നടപടികളാണ് റദ്ദു ചെയ്യപ്പെട്ടിരിക്കുന്നത്. പാലോളി കമ്മിറ്റി നിര്‍ദേശപ്രകാരമാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. മറ്റിതര സമുദായങ്ങള്‍ക്കും പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശാക്തീകരണ നടപടികള്‍ സ്വീകരിക്കാവുന്നതേയുള്ളൂ. മുന്‍കാലങ്ങളില്‍ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇതിനു പകരം വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങള്‍ക്ക് വിധേയപ്പെടുകയും സ്‌കോളര്‍ഷിപ്പ് അനുവദിച്ച പശ്ചാത്തലം മറച്ചുപിടിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമത്തിന് സമഗ്രമായ നിയമനിര്‍മാണം നടത്താന്‍ സന്നദ്ധമാവുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

Related Articles