Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: തലക്ക് വെടിയേറ്റ് പതിനേഴുകാരന്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. പതിനേഴുകാരനായ അദിയ്യ് ത്വറാദ് സ്വലാഹാണ് തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീന് പടിഞ്ഞാറ് കഫര്‍ദാന്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

നേരത്തെ കൊല്ലപ്പെട്ട അഹ്‌മദിന്റെയും അബ്ദുറഹ്‌മാന്‍ ആബിദിന്റെയും വീടുകള്‍ ഉള്‍പ്പെടെ പല വീടുകളും ഇസ്രായേല്‍ റെയ്ഡ് ചെയ്തു. യുവാക്കളും ഗ്രാമത്തിലേക്ക് അതിക്രമിച്ച് കയറിയ ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ഇസ്രായേല്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷാരംഭം മുതല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് 153 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഫര്‍ദാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തയാളാണ് ത്വറാദ് സ്വലാഹ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles