Current Date

Search
Close this search box.
Search
Close this search box.

ആകാശത്തിന്റെ നിറമുള്ള നഗരം; നീലിമയുടെ രഹസ്യമെന്ത്? -വീഡിയോ കാണാം

മൊറോക്കോയിലെ പല നഗരങ്ങള്‍ക്കും ആകാശത്തിന്റെ നീലിമയാണ്. ശഫ്ശാവിന്‍ നഗരത്തിലെ കെട്ടിടങ്ങളുടെ ചുമരുകള്‍ക്ക് തെളിഞ്ഞ നീല നിറമാണ്. അതുപോലെ, മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?

ആകാശത്തിന്റെ നിറമുള്ള ശഫ്ശാവിന്‍ നഗരം

മൊറോക്കോയിലെ വരണ്ട മരുഭൂമിയുടെ നടുവില്‍ നീല ചായം പൂശിയ പാറക്കൂട്ടങ്ങള്‍ വേറിട്ട് നില്‍ക്കുന്നതായി കാണാം. നീല നിറത്തിലുള്ള ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍, ചുവപ്പ്, മഞ്ഞ, റോസ്, ഓറഞ്ച് നിറങ്ങളിലുള്ള ചെറിയ പാറകളും കാണാം. ഇതാണ് ആകാശത്തിന്റെ നിറമുള്ള ശഫ്ശാവിന്‍ നഗരം. 1984ല്‍ ബെല്‍ജിയം ചിത്രകാരന്‍ ജോണ്‍ ഫ്രെയിം തന്റെ ഭാര്യയുടെ സ്മരണക്കായാണ് ഈ പാറകള്‍ക്ക് നിറം പകരുന്നത്. ഒരുപാട് സമയമെടുത്താണിത് പൂര്‍ത്തീകരിച്ചത്. പാറകള്‍ക്ക് നിറം പൂശാന്‍ 18 ടണ്‍ ചായം വേണ്ടി വന്നു. ശേഷമാണ്, മൊറോക്കോന്‍ മരിഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നീലിമ തെളിഞ്ഞ് കാണാന്‍ തുടങ്ങിയത്. ശഫ്ശാവിന്‍ നഗരത്തിന്റെ കാഴ്ചകള്‍ ‘അല്‍ജസീറ’ പങ്കുവെച്ച വീഡിയോയില്‍ കാണാം.

മൊറോക്കോയുടെ വടക്കുപടിഞ്ഞാറന്‍ നഗരമാണ് ശഫ്ശാവിന്‍. കെട്ടിടങ്ങള്‍ക്ക് നീല നിറത്തിലുള്ള ചുമരുകളാണെന്നതാണ് ഈ നഗരത്തിന്റെ പ്രത്യേകത. ഈ നീലനിറം കൊതുക് കൂട്ടങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് ചിലര്‍ കരുതുന്നു. ആകാശത്തിന്റെയും സ്വര്‍ഗത്തിന്റെയും കാഴ്ചകളിലേക്ക് കൊണ്ടുപോകുന്നുവെന്ന് മറ്റുചിലര്‍ കരുതുന്നു. വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യംവെച്ച് എഴുപതുകളിലാണ് ഈ പാറക്കൂട്ടങ്ങള്‍ക്ക് ചായം പൂശിയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ശഫ്ശാവിനിലെ ശാന്തമായ അന്തരീക്ഷം ഇന്ന് യൂറോപ്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. അയല്‍രാജ്യമായ സ്‌പൈനുകാരെ പ്രത്യേകിച്ചും.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles