Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനുമായി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ബൈഡന്‍ ഭരണകൂടം

ജറൂസലം: ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റ് തുറക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഫലസ്തീന്‍ അതോറിറ്റി. അടുത്ത മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുയാണ്. ജോ ബൈഡന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഫലസ്തീനികളോടുള്ള വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെട്ടു. പി.എല്‍.ഒയെ (Palestinian Liberation Organisation) യു.എസിന്റെ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ ജറൂസലം പോസ്റ്റ് പത്രത്തോട് പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ യു.എസ് പ്രതിനിധി സംഘം റാമല്ല സന്ദര്‍ശിച്ച സാഹചര്യത്തിലാണ് ഫലസ്തീന്‍ അതോറിറ്റി പ്രതികരണം.

ഫലസ്തീനികളെ സേവിക്കുന്ന കോണ്‍സുലേറ്റ് തുറക്കാന്‍ തന്റെ ഭരണകൂടം ആഗ്രഹിക്കുന്നതായി ജോ ബൈഡന്‍ അറിയിച്ചു. എന്നാല്‍, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ സര്‍ക്കാറിലെ നിരവധി പേര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഫലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എസ് കഴിഞ്ഞയാഴ്ച പി.എ.യുവിനെ (Palestinian Affairs Unit) ഒ.പി.എ (US Office of Palestinian Affairs) എന്നാക്കി മാറ്റിയിരുന്നു. പി.എ.യു എന്നറിയിപ്പെടുന്നതിന് മുമ്പ് ഇത് ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റായിരുന്നു. വിവിധ ശക്തികളുടെ കീഴിലായി 175 വര്‍ഷത്തോളം ഫലസ്തീനികള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട് കിഴക്കന്‍ ജറൂസലമിലെ യു.എസ് കോണ്‍സുലേറ്റ്. 2019 മാര്‍ച്ചില്‍, ജറൂസലമിനെ തലസ്ഥാനമായി ഇസ്രായേല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രായേല്‍ യു.എസ് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles