Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ അതിജീവനത്തിന്റെ പ്രചോദനം: ക്ലാസ് സംഘടിപ്പിച്ചു

യാംബു: ‘ഹിജ്‌റ അതിജീവനത്തിന്റെ പ്രചോദനം’ എന്ന വിഷയത്തില്‍ തനിമ യാംബു, മദീന സോണ്‍ പൊതു ക്ലാസ് സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രിസിഡന്റ് ഉമര്‍ ഫാറൂഖ് പാലോട് മുഖ്യപ്രഭാഷണം നടത്തി. ഇസ്ലാമിക ചരിത്രത്തില്‍ ഐതിഹാസിക സംഭവങ്ങളില്‍ ഏറ്റവും പ്രാധാന്യം നിറഞ്ഞ മുഹമ്മദ് നബിയുടെ ‘ഹിജ്‌റ’യില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് വിശ്വാസികള്‍ മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച ഹിജ്‌റ നിരവധി സന്ദേശങ്ങളാണ് മാനവ കുലത്തിനു നല്‍കുന്നതെന്നും പ്രതിസന്ധി നിറഞ്ഞ കാലത്തും പ്രത്യാശയും പ്രതീക്ഷയുമായി മുന്നേറാന്‍ വിശ്വാസികള്‍ക്ക് കഴിയുമെന്ന പാഠമാണ് അത് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിമ സോണല്‍ പ്രസിഡന്റ് ജാബിര്‍ വാണിയമ്പലം ഓണ്‍ലൈന്‍ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് എടക്കര ഖുര്‍ആന്‍ പാരായണം നടത്തി. അനീസുദ്ദീന്‍ ചെറുകുളമ്പ് സ്വാഗതവും സലിം വേങ്ങര നന്ദിയും പറഞ്ഞു.

 

Related Articles