Current Date

Search
Close this search box.
Search
Close this search box.

തനിമ ചലചിത്ര നിരൂപണ മത്സരം: വി.കെ ദിലീപിന് ഒന്നാം സ്ഥാനം

കോഴിക്കോട്: തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചലചിത്ര നിരൂപണ മത്സരത്തില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശി വി.കെ ദിലീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പി.ആര്‍ രഘുനാഥ് (മലപ്പുറം) മൂന്നാം സ്ഥാനം ഡോ. ആര്‍ രാഗേഷ് (തിരുവനന്തപുരം), പ്രോത്സാഹന സമ്മാനം അനൂഫ യൂസുഫ് (എറണാകുളം) എന്നിവര്‍ കരസ്ഥമാക്കി.

ആദം അയൂബ് ചെയര്‍മാനും ഡോ. എസ്. ഗോപു, ഐ.സമീല്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോയും പ്രശസ്തി പത്രവും നല്‍കും. സമ്മാന സമര്‍പ്പണം ഏപ്രില്‍ നാലിന് കോഴിക്കോട് കുറ്റിച്ചിറയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ സകരിയ നിര്‍വ്വഹിക്കും.

Related Articles