തിരൂര്‍:’തനിമ കലാ സാഹിത്യ വേദി’ നയരേഖ പ്രഖ്യാപന സമ്മേളനം നാളെ (ഡിസംബര്‍ 16) തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കും. പ്രതിനിധി സമ്മേളനം,സംവാദ സദസ്സ്,പ്രതിഭ സംഗമം,സ്റ്റേറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്,കലാപരിപാടികള്‍ എന്നിവ നടക്കും. രാവിലെ 10 മണിക്ക് പ്രമുഖ സാഹിത്യകാരന് ടി.ഡി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മുഖ്യരക്ഷാധികാരി എം.ഐ അബ്ദുല്‍ അസീസ് നയരേഖ പ്രകാശനം ചെയ്യും.
പ്രതിഭ സംഗമം സംവിധായകന് സകരിയ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സദസ്സില്‍ ഗ്രന്ഥകാരന് മുഹമ്മദ് ശമീം സംസാരിക്കും. പടച്ചോന്റെ ചോറ് നാടകം അരങ്ങേറും. കലാപരിപാടികള്‍,പുസ്തക പ്രകാശനം,അവതരണങ്ങള്‍ എന്നിവ നടക്കും. ആദം അയ്യൂബ്,ഡോ. ജമീല്‍ അഹ്മദ്, ടി. മുഹമ്മദ് വേളം,എം.സി നസീര്‍,ജബ്ബാര്‍ പെരിന്തല്‍മണ്ണ,ഫൈസല്‍ കൊച്ചി,ടി.കെ ഹുസൈന് എന്നിവര്‍ പങ്കെടുക്കും.