Current Date

Search
Close this search box.
Search
Close this search box.

തബ്‌ലീഗ് ജമാഅത്തിനെതിരായ റിപ്പോര്‍ട്ട്: കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് തബ്‌ലീഗ് ജമാഅത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ നീക്കത്തെ അപലപിച്ച് സുപ്രീം കോടതി. തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ചേരിതിരവിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രമിച്ചതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കേന്ദ്രത്തെ വിമര്‍ശിച്ചത്.

ആക്രമണത്തിന് പ്രേരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രക്ഷേപണം നടത്തിയതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സത്യസന്ധമായും നിയമാനുസൃതമായും റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു പ്രശ്‌നമല്ല. എന്നാല്‍ മറ്റുള്ളവരെ പ്രക്ഷുബ്ധമാക്കുന്ന തരത്തില്‍ എടുത്തുകാട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രശ്‌നമാണ്- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.

മറ്റുള്ളവരെ പ്രക്ഷുഭ്ധമാക്കുന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ പ്രശ്‌നമുണ്ടാകുമെന്ന് ട്രാക്ടര്‍ പരേഡിനെത്തുടര്‍ന്ന് ജനുവരി 26ന് ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എപ്പോഴും സത്യസന്ധമായും ന്യായമായിട്ടുമാകണം മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളെ പ്രചോദിപ്പിക്കുന്ന ഇത്തരം വാര്‍ത്തകളുടെ വസ്തുത എന്താണെന്ന് നിങ്ങള്‍ അന്വേഷിക്കണം. നിങ്ങളുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത പറഞ്ഞു.

Related Articles