Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ രാജി: പതിനായിരങ്ങള്‍ വീണ്ടും തെരുവില്‍

തെല്‍അവീവ്: ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേര്‍ വീണ്ടും തെരുവിലിറങ്ങി. ‘ക്രൈം മിനിസ്റ്റര്‍’ എന്ന പ്ലക്കാര്‍ഡുമേന്തിയാണ് നെതന്യാഹു രാജിവെച്ചേ മതിയാകൂ എന്നാവശ്യപ്പെട്ട് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്.

അഴിമതി ആരോപണവും കോവിഡ് പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലുള്ള അലംഭാവവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കോവിഡ് മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആളുകള്‍ കൂട്ടം കൂടന്നത് ലോക്ക്ഡൗണില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച രാത്രിയും രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന കാഴ്ച വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജറൂസലേമിലെ നെതന്യാഹുവിന്റെ വസതിക്കു മുന്‍പില്‍ സമരം പതിവായിരുന്നു. എന്നാല്‍ ലോക്ക്ഡൗണിലൂടെ ഇതിനെ തടയിടാനായിരുന്നു പൊലിസിന്റെ നീക്കം. ആളുകള്‍ക്ക് തങ്ങളുടെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ ഒത്തുചേരാവൂ എന്നാണ് നിയമം.

തെല്‍ അവീവില്‍ ഒത്തുകൂടിയവര്‍ ബാന്റുകളും ഡ്രമമ്മുകളും മുഴക്കിയാണ് പ്രതിഷേധിച്ചത്. പിങ്ക്, കറുപ്പ് നിറത്തിലുള്ള കൊടികള്‍ വീശിക്കാണിച്ചു. ‘നെതന്യാഹു, താങ്കള്‍ ഞങളുടെ ഭാവി തകര്‍ത്തു, പുറത്ത് പോകൂ’ എന്നിങ്ങനെയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. തെല്‍ അവീവിലും ജറൂസലേമിലും പൊലിസും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാസങ്ങളായി ഇസ്രായേലില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാണ്.

Related Articles