ജറൂസലം: അന്തരിച്ച ആഗോള പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിക്ക് പ്രാര്‍ഥനയുമായി പതിനായിരങ്ങള്‍. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം മസ്ജിദുല്‍ അഖ്‌സയില്‍ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ പ്രാര്‍ഥന നടത്തി. ഇസ്‌ലാമിക സമൂഹത്തിന് ആദരീണയ പണ്ഡിതരിലൊരാളെ നഷ്ടപ്പെട്ടതായി മസ്ജിദുല്‍ അഖ്‌സയിലെ ഖത്തീബ് ശൈഖ് മുഹമ്മദ് സറന്ദഹ് പറഞ്ഞു.
സത്യത്തെയും അതിന്റെ ആളുകളെയും സ്ഥൈര്യത്തോടെ പ്രതിരോധിച്ച അസ്ഹരിയെ, വിജ്ഞാനത്തിലെ മുന്‍നിരക്കാരനെ മുസ്‌ലിം സമൂഹത്തിന് നഷ്ടപ്പെട്ടു. അത് ലോക പണ്ഡിത വേദിയുടെ സ്ഥാപകനായ ഡോ. യൂസുഫുല്‍ ഖറദാവിയാണെന്ന് ശൈഖ് മുഹമ്മദ് സറന്ദഹ് വെള്ളിയാഴ്ചയിലെ ഖുത്ബയില്‍ പറഞ്ഞു.
വിജ്ഞാനത്തിലും ഇജ്തിഹാദിലും ഈ കാലഘട്ടത്തിലെ വേറിട്ട വ്യക്തിത്വമാണ് ഖറദാവി. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ അറിവും മഹത്വവും ശേഷിപ്പായി ഇവിടെയുണ്ട് -അദ്ദേഹം തുടര്‍ന്നു. രണ്ടാം തവണയാണ് ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് വേണ്ടി മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥന നടക്കുന്നത്.
വെള്ളിയാഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഖറദാവിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. ഡോ. യൂസുഫുല്‍ ഖറദാവിയുടെ വീട്ടിലെത്തിയാണ് അമീര്‍ അനുശോചനം അറിയിച്ചത്. ഖത്തര്‍ അമീര്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും ഖറദാവിയുടെ രണ്ട് മക്കള്‍ സ്വീകരിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദല്‍ ചൊവ്വാഴ്ചയാണ് ഖറദാവിയെ ഖബറടക്കിയത്. അല്‍ അറബി അല്‍ ജദീദ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj