Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിയാ കോളേജ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

തിരൂര്‍ക്കാട്: ഐ.ഇ.സി.ഐ ഇസ്‌ലാമിയാ കോളേജ് അധ്യാപകര്‍ക്ക് ഇലാഹിയാ കോളേജില്‍ വെച്ച് ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ ഡോ.അബ്ദുസ്സലാം അഹ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് ഡോ.അബ്ദുസസ്സലാം അഹ്മദ്, ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ.മഹ്മൂദ് ശിഹാബ്, ഉമര്‍ അഹ്മദ് നദ്‌വി, അബ്ദുല്‍ വാസിഹ് ധര്‍മ്മഗിരി, സയ്യിദ് മുഹമ്മദ്, അമീന്‍ ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

ഹയര്‍ എജുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. കെ.പി.കമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ.കൂട്ടില്‍ മുഹമ്മദലി സമാപന പ്രസംഗം നിര്‍വ്വഹിച്ചു. ഇലാഹിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സബാഹ് ആശംസയര്‍പ്പിച്ചു. അമീന്‍ മലപ്പുറം സ്വാഗതവും എം.ഐ.അനസ് മന്‍സൂര്‍ നന്ദിയും പറഞ്ഞു.

Related Articles