Current Date

Search
Close this search box.
Search
Close this search box.

വിജയാഘോഷം; ക്വാജക്ക് പങ്കെടുക്കാന്‍ ഷാംപെയ്ന്‍ തുറക്കുന്നത് മാറ്റിവെച്ച് ടീം ഓസ്‌ട്രേലിയ

സിഡ്‌നി: ആഷസ് ടെസ്റ്റ് കീരീട നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ടീമംഗത്തിനു വേണ്ടി ഷാംപെയ്ന്‍ ബോട്ടില്‍ തുറക്കുന്നത് മാറ്റിവെട്ട് ഓസ്‌ട്രേലിയന്‍ ടീം. വിജയാഘോഷത്തില്‍ സഹതാരം ഉസ്മാന്‍ ക്വാജക്ക് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഷാംപെയിന്‍ തുറക്കുന്നത് മാറ്റിവെച്ചതെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പിന്നീട് അറിയിച്ചു.

അവാര്‍ഡ് ദാന ചടങ്ങിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ കുപ്പികള്‍ തുറക്കാന്‍ തയ്യാറായപ്പോള്‍, അത്തരം ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍ തന്റെ മതവിശ്വാസം അനുവദിക്കാത്തതിനാല്‍ ഉസ്മാന്‍ ക്വാജ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത് ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം തന്റെ ടീമംഗങ്ങളോട് അല്‍പ്പ നേരത്തേക്ക് ഷാംപെയിന്‍ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ക്വാജയെ ചടങ്ങിലേക്ക് ക്ഷണിക്കുകഉം ടീമംഗങ്ങള്‍ ഒരുമിച്ചു നിന്ന് ഫോട്ടെയെടുക്കുകയും ചെയ്തു. ശേഷം ക്വാജ സഹകളിക്കാരോട് അവരുടെ ആഘോഷം തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടീമംഗങ്ങളുടെ നിലപാടിനും സഹകരണത്തിനും സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയ ഞായറാഴ്ചയാണ് ഇംഗ്ലണ്ടിനെ 146 റണ്‍സിന് പരാജയപ്പെടുത്തി ആഷസ് കീരീടം ചൂടിയത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles