കോഴിക്കോട് : തംഹീദുല്‍ മര്‍അ രണ്ടാം വര്‍ഷ പരീക്ഷയില്‍ ഹാജറ എം.കെ കുന്നമംഗലം, സീനത്ത് വി വടക്കാങ്ങര, അനീഷ പാലക്കാട്, ജുമൈല എ.പി കൊടിയത്തൂര്‍,മാജിദ നൗഷാദ് പെരിന്തല്‍മണ്ണ എന്നിവര്‍ ഉന്നതവിജയം കരസ്ഥമാക്കി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് ഫലപ്രഖ്യാപനം നടത്തി.
സമൂഹത്തില്‍ നിന്ന് വര്‍ഗീയതയും വിഭാഗീയതയും നിര്‍മാര്‍ജനം ചെയ്യാന്‍ വിജ്ഞാന സമ്പാദനത്തിലൂടെ സ്ത്രീകള്‍ക്ക് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ തംഹീദുല്‍ മര്‍അ: കണ്‍വീനര്‍ സഫിയ ശറഫിയ്യ, സംസ്ഥാന സമിതി അംഗം സുബൈദ. പി, സാറാ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ആകെ 1053 പേര്‍ പരീക്ഷ എഴുതി.