Current Date

Search
Close this search box.
Search
Close this search box.

താലിബാനുമായുള്ള ചര്‍ച്ച ‘പ്രൊഫഷണലായിരുന്നു’: യു.എസ്

കാബൂള്‍: യു.എസുമായി പുതിയ അധ്യായം തുറക്കാന്‍ രാഷ്ട്രം ഒരുക്കമാണെന്ന് അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ വക്താവ് ദബീഹുല്ല മുജാഹിദ്. യു.എസുമായുള്ള ചര്‍ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തുടരുകയാണ്. ഇടക്കാല സര്‍ക്കാറിന് പകരം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ദബീഹുല്ല മുജാഹിദ് ശനിയാഴ്ച പറഞ്ഞു.

ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ ഇടക്കാല പ്രതിനിധികളുമായി യു.എസ് ഉന്നതതല ഉദ്യോഗസ്ഥര്‍ രണ്ട് ദിവസങ്ങളിലായി ദോഹയില്‍ കൂടിക്കാഴ്ച നടത്തിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദത്തെ ചെറുക്കുക, മികച്ച ഭരണം, മനുഷ്യാവകാശങ്ങള്‍, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള മാനുഷിക, സുരക്ഷാ, രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അതേസമയം, താലിബാനുമായുള്ള കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ദോഹയിലെ ചര്‍ച്ച ‘കൃത്യവും പ്രൊഫഷണലുമായിരുന്നെന്ന്’ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

താലിബാന്‍, യു.എസ് ഭരണകൂടങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ‘നിര്‍മാണാത്മകവും ഗുണാത്മകവുമയിരുന്നതായി’ ഖത്തര്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് വ്യക്തമാക്കിയിരുന്നു. വരും കാലയളവില്‍ ബന്ധം തുടരാനും രാഷ്ട്രങ്ങള്‍ ധാരണയിലെത്തിയതായും ഖത്തര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles