Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: ഹിജാബ് ധാരണം നിര്‍ബന്ധമാക്കി താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ സ്ത്രീകള്‍ക്ക് പുതിയ വസ്ത്രധാരണ നിയമവുമായി താലിബാന്‍. പുതിയ വസ്ത്രധാരണ രീതി ലംഘിക്കുന്നത് കുറ്റകൃത്യമായി കാണുന്നതാണ് നിയമം. എല്ലാ ആദരണീയരായ അഫ്ഗാന്‍ സ്ത്രീകളും ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് താലിബാന്‍ ധാര്‍മിക മന്ത്രാലയം ശനിയാഴ്ച ആവശ്യപ്പെട്ടു.

സ്ത്രീകളുടെ ശരീരം മറക്കുന്ന ഏതൊരു വസ്ത്രവും ഹിജാബായി കണക്കാക്കപ്പെടുന്നു. അത് ശരീരഭാഗങ്ങളെ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഇറുകയതോ നേര്‍ത്തതോ ആവരുത്. നിയമലംഘന നടത്തുന്ന സ്ത്രീകളുടെ പുരുഷ രക്ഷാധികാരികള്‍ക്ക് മുന്നിറിയിപ്പും ആവര്‍ത്തിച്ചുള്ള കുറ്റത്തിന് ജയില്‍ ശിക്ഷയും ലഭിക്കുന്നതാണ് -മന്ത്രാലയം വ്യക്തമാക്കി. ഹിജാബ് നിയമം ലംഘിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമാകുമെന്ന് മന്ത്രാലയത്തിന്റെ വക്താവ് ആകിഫ് മുഹാജിര്‍ പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles