Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ മേധാവിയെ സ്വാഗതം ചെയ്ത് താലിബാന്‍

കാബൂള്‍: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാന്റെ സ്വത്തുക്കള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക് യു.എന്‍ നീക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാന്‍ സമ്പത്ത് യു.എസില്‍ നിന്ന് വിട്ടുനല്‍കുന്നതിനുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ ആഹ്വാനത്തെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചതായി ഷിന്‍ഹുവ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

2021 ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 9 ബില്യണ്‍ ഡോളറിലധികം വരുന്ന സ്വത്തുക്കള്‍ യു.എസ് മരവിപ്പിച്ചിരുന്നു. അതുപോലെ, ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും ധനസഹായം നിര്‍ത്തിവെച്ചിരുന്നു. ധനസഹായം കുറഞ്ഞത് സാമ്പത്തിക തകര്‍ച്ചക്കും, അഭൂതപൂര്‍വമായ മാനുഷിക പ്രതിസന്ധിക്കും കാരണമായി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles