Current Date

Search
Close this search box.
Search
Close this search box.

‘മികച്ച സൈന്യ’ത്തിന് രൂപം നല്‍കുമെന്ന് താലിബാന്‍

കാബൂള്‍: പഴയ ഭരണകൂടത്തില്‍ സേവനമനുഷ്ഠിച്ച സൈനികരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രാജ്യത്ത് മികച്ച സൈന്യത്തിന് രൂപം നല്‍കുമെന്ന് സൈനിക പരിവര്‍ത്തനം നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം യു.എസ് നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങുമ്പോള്‍, നിരുപയോഗമായിരുന്ന 81 ഹെലികോപ്റ്ററുകളും വിമാനങ്ങളും തങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയതായി താലിബാന്‍ റാങ്ക്‌സ് ക്ലിയറന്‍സ് കമ്മീഷന്‍ തലവന്‍ ലത്തീഫുല്ല ഹക്കീമി തിങ്കളാഴ്ച പത്ര സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ അധികാരം താലിബാന്‍ പിടിച്ചെടുക്കുന്ന സമയത്ത് 61000ത്തോളം സൈനിക വാഹനങ്ങളും, 26000 കനത്ത ആയുധങ്ങളും, മൂന്ന് ലക്ഷത്തലധികം ലഘു ആയുധങ്ങളും പിടിച്ചെടുത്തതായി ലത്തീഫുല്ല വ്യക്തമാക്കി.

ആഗസ്റ്റ് 31ന് യു.എസ് നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങുന്നതിന് മുമ്പ് താലിബാന്‍ നടത്തിയ ആക്രമണത്തിന് മുന്നില്‍ അഫ്ഗാനിലെ സായുധ സേന ശിഥിലമായിരുന്നു. പഴയ ഭരണകൂടവുമായി ബന്ധമുള്ളവര്‍ക്ക് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles