കാബൂള്‍: അഫ്ഗാനിസ്ഥാന് ഇസ്ലാമിക് എമിറേറ്റിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് താലിബാന് പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ. ഈദ് അവധിക്ക് മുന്നോടിയായുള്ള സന്ദേശത്തിലാണ് അഖുന്‍സാദ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിന്റെ സമാധാനത്തിലും സ്ഥിരതയിലും അഫ്ഗാനിസ്ഥാന് പങ്കുണ്ട്. ഈ ആവശ്യത്തെ മാനിച്ച്, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ ലോകം അംഗീകരിക്കേണ്ടതുണ്ട് -ഈദുല്‍ ഫിതറിന് മുന്നോടിയായുള്ള സന്ദേശത്തില്‍ അഖുന്‍സാദ പറഞ്ഞു.
ഇസ്ലാമിക് എമിറേറ്റിനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഫ്ഗാനിസ്ഥാന് ആക്ടിങ് പ്രധാനമന്ത്രി ഹസന് അഖുന്ദ് ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. നയതന്ത്രപരമായ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് താലിബാന്. അഫ്ഗാനിസ്ഥാനിലെ 20 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് യു.എസ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ അധികാരത്തിലേറിയ താലിബാന് സര്‍ക്കാറിനെ ഒരു രാഷ്ട്രവും ഇതുവരെ അംഗീകരിച്ചിട്ടില്ല.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj