Current Date

Search
Close this search box.
Search
Close this search box.

സ്ഥാപകന്‍ മുല്ലാ ഉമറിന്റെ ശവകുടീരം എവിടെ? വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തി താലിബാന്‍

കാബൂള്‍: താലിബാന്‍ സ്ഥാപകന്‍ മുല്ലാ മുഹമ്മദ് ഉമറിന്റെ ശവകുടീരം എവിടെയാണെന്ന് വെളിപ്പപ്പെടുത്തി താലബാന്‍. മുല്ലാ ഉമറിന്റെ മരണവും മറവുചെയ്ത സ്ഥലവും വര്‍ഷങ്ങളോളം താലിബാന്‍ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് താലിബാന്‍ മുല്ലാ ഉമറിന്റെ ശവകുടീരത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുന്നത്.

യു.എസ് നേതൃത്വത്തിലുള്ള അധിനിവേശത്തെ തുടര്‍ന്ന് 2001ല്‍ താലിബാന്‍ ഭരണകൂടം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം മുല്ലാ ഉമറിന്റെ ആരോഗ്യത്തെ കുറിച്ചും, എവിടെയാണെന്നതിനെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുല്ലാ ഉമര്‍ അന്തരിച്ചതായി താലിബാന്‍ ഉദ്യോഗസ്ഥര്‍ 2015 ഏപ്രിലിലാണ് വ്യക്തമാക്കുന്നത്.

സാബുല്‍ പ്രവിശ്യയിലെ ഉമര്‍സോക്ക് സമീപമുള്ള മുല്ലാ ഉമറിന്റെ ശവകുടീരത്തിലെ ചടങ്ങുകള്‍ക്ക് വിഭാഗത്തിന്റെ പ്രമുഖ നേതാക്കള്‍ നേരത്തെ പങ്കെടുത്തിരുന്നതായി താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് ഏജന്‍സി ഫ്രാന്‍സ് പ്രസ്സിനോട് പറഞ്ഞു.

രാജ്യം അധിനിവേശത്തിലായതിനാലും ഒരുപാട് ശത്രുക്കളുള്ളതിനാലും അദ്ദേഹത്തിന്റെ ശവകുടീരത്തിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് സ്ഥലത്തെ കുറിച്ച് അറിവുണ്ടായിരുന്നത് -ദബീഹുല്ല മുജാഹിദ് കൂട്ടിച്ചേര്‍ത്തു.

2021 ആഗസ്റ്റിലാണ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. 20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം യു.എസ് നേതൃത്വത്തിലുള്ള സൈന്യം രാജ്യത്തുനിന്ന് പിന്‍വാങ്ങുകയും ചെയ്തു. 1993ലാണ് മുല്ലാ ഉമര്‍ താലിബാന്‍ രൂപവത്കരിക്കുന്നത്. വര്‍ഷങ്ങളോളം നൂണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന് ശേഷം 1996ലാണ് താലിബാന്‍ ആദ്യമായി അധികാരത്തിലെത്തുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles