Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ കഴിഞ്ഞ ആഴ്ചയില്‍ 291 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചു

കാബൂള്‍: കഴിഞ്ഞ ആഴ്ചയില്‍ താലിബാന്‍ അഫ്ഗാന്‍ സുരക്ഷാ വഭാഗത്തിലെ 291 പേരെ വധിച്ചതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സമാധാന ചര്‍ച്ചക്ക് മുന്നോടിയായി സായുധ വിഭാഗം ആക്രമണം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 19 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും മാരകമായ രക്തചൊരിച്ചല്‍ കഴിഞ്ഞ ആഴ്ചയിലാണെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു. 32 പ്രവിശ്യയിലായി 422 ആക്രമണങ്ങളാണ് കഴിഞ്ഞ ആഴ്ചയില്‍ താലിബാന്‍ അഴിച്ചുവിട്ടത്. ഈ ആക്രമണത്തില്‍ 291 സരുക്ഷാ ഉദ്യോഗസ്ഥര്‍ മരിക്കുകയും, 550ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജാവിദ് ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു.

Related Articles