കാബൂള്‍: രാജ്യത്തെ വനിതാ സര്‍വകലാശാല വിദ്യാഭ്യാസ വിലക്കിനെതിരെ പ്രതിഷേധിച്ച പ്രൊഫസര്‍ ഇസ്മാഈല്‍ മഷാലിനെ താലിബാന്‍ അധികൃതര്‍ കസ്റ്റിഡിയിലെടുത്തു. ടി.വി പരിപാടിക്കിടെ ഇസ്മാഈല്‍ മഷാല്‍ തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി കളഞ്ഞിരുന്നു. ഇന്ന് മുതല്‍ എനിക്ക് ഈ ഡിപ്ലോമകള്‍ ആവശ്യമില്ല. കാരണം ഈ രാജ്യത്ത് വിദ്യാഭ്യാസത്തിന് യാതൊരു സ്ഥാനവുമില്ല. എന്റെ സഹോദരിക്കും മാതാവിനും പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഞാന്‍ ഈ വിദ്യാഭ്യാസം സ്വീകരിക്കുന്നില്ലെന്ന് ജേണലിസം അധ്യാപകനായ ഇസ്മാഈല്‍ മഷാല്‍ പറഞ്ഞു.
താലിബാന്‍ അധികൃതര്‍ വളരെ മോശമായി പിടിച്ചുകൊണ്ടുപോവുകയും യാതൊരു കരുണയുമില്ലാതെ ഉപദ്രവിക്കുകയും ചെയ്തതായി മഷാലിന്റെ സഹായി ഫരീദ് അഹ്‌മദ് ഫദ്‌ലി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മഷാലിനെ കസ്റ്റഡിയിലെടുത്തത് തങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അല്‍ജസീറ അറിയിച്ചു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL