Current Date

Search
Close this search box.
Search
Close this search box.

അവസാന യു.എസ് സൈന്യവും രാജ്യം വിട്ടു; ആഘോഷിച്ച് താലിബാന്‍

കാബൂള്‍: രാജ്യത്ത് നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങുന്നത്  ആഘോഷിച്ച് താലിബാന്‍. ആഘോഷ സൂചകമായി താലിബാന്‍ പോരാളികള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ആകാശത്തേക്ക് വെടിവെച്ചു. 2001 സെപ്റ്റംബര്‍ 11 അമേരിക്കയിലെ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനില്‍ അധിനിവേശം നടത്തിയ യു.എസ് സൈന്യം 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത്  നിന്ന് പിന്‍വാങ്ങുന്നത്.

യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മറൈന്‍ ജനറല്‍ ഫ്രാങ്ക് മെക്കന്‍സി പിന്‍വാങ്ങല്‍ പ്രഖ്യാപനം തിങ്കളാഴ്ച പെന്റഗണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താലിബാന്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് അഫ്ഗാനികളെയും അമേരിക്കക്കാരെയും ഒഴിപ്പിക്കുന്നതിന് അവസാന സൈന്യത്തെ അയച്ചതിന് ശേഷമാണിത്.

അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം പൂര്‍ത്തിയാക്കുന്നതും, അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന സൈനിക ദൗത്യം അവസാനിപ്പിക്കുന്നതും ഞാനിവിടെ പ്രഖ്യാപിക്കുന്നു -ജനറല്‍ ഫ്രാങ്ക് മെക്കന്‍സി പറഞ്ഞു.

Related Articles