Current Date

Search
Close this search box.
Search
Close this search box.

ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന് ലോകം കനിയണമെന്ന് താലിബാന്‍

കാബൂള്‍: രാജ്യത്തെ മരവിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് ആസ്തികള്‍ വിട്ടുനല്‍കാനും ഉപരോധം പിന്‍വലിക്കാനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അന്താരാഷ്ട്ര സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. പട്ടിണിയുള്‍പ്പെടെ രാജ്യം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ ആഴ്ചയില്‍ രാജ്യത്തുണ്ടായ ഭൂകമ്പത്തില്‍ 1000ത്തലിധികം പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. അതേസമയം, മാനുഷിക സഹായങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് എത്തുന്നുണ്ടെങ്കിലും, കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരത്തിലേറയിത് മുതല്‍ രാജ്യത്തിന്റെ ദീര്‍ഘകാല വികസനത്തിനാവശ്യമായ സാമ്പത്തിക സഹായം നിര്‍ത്തിവെച്ചിരിക്കുകയാണ്.

താലിബാന്‍ ഭരണകൂടത്തിനെതിരായ അന്താരാഷ്ട്ര ഉപരോധം മൂലം അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരത്തിലെ ബില്യണ്‍കണക്കിന് ഡോളര്‍ വിദേശത്ത് മരവിപ്പിച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ ആഭ്യന്തര ബാങ്കിങ് മേഖലക്ക് തടസ്സം സൃഷ്ടിച്ചിരിക്കുകയുമാണ്.

അഫ്ഗാനികള്‍ക്ക് അവരുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശം നല്‍കാനാണ് ഇസ്‌ലാമിക് എമിറേറ്റ് ലോകത്തോട് ആവശ്യപ്പെടുന്നത്. അത് അവരുടെ ജീവിക്കാനുള്ള അവകാശമാണ്. അതാണ് ഉപരോധം നീക്കുന്നതിലൂടെയും, മരവിപ്പിച്ച ഞങ്ങളുടെ ആസ്തികള്‍ വിട്ടുനല്‍കുന്നതിലൂടെയും, സഹായം എത്തിക്കുന്നതിലൂടെയും ചെയ്യുന്നത് -വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖാഹിര്‍ ബല്‍ഖി റോയിറ്റേഴ്‌സിനോട് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles