Current Date

Search
Close this search box.
Search
Close this search box.

വിദേശ കറന്‍സി ഉപയോഗിക്കുന്നതിന് അഫ്ഗാനില്‍ വിലക്ക്

കാബൂള്‍: രാജ്യത്ത് വിദേശ കറന്‍സി ഉപയോഗിക്കുന്നതിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍. രാജ്യത്ത് താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര പിന്തുണ പിന്‍വലിച്ചതിലൂടെ തകര്‍ച്ചയുടെ വക്കിലെത്തിയ സമ്പദ്‌വ്യവസ്ഥക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാണിത് -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

അഫ്ഗാനില്‍ ഇടപാട് നടത്താനും, വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും ഇസ്‌ലാമിക് എമിറേറ്റ്‌സ് മുഴുവന്‍ പൗരന്മാരോടും, കടയുടമകളോടും, കച്ചവടക്കാരോടും, വ്യവസായികളോടും, പൊതുജനത്തോടും നിര്‍ദേശിക്കുന്നതായി താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ നിയമ നടപടി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിലെ വിപണിയില്‍ യു.എസ് ഡോളര്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്. അതേസമയം, അതിര്‍ത്തി മേഖലകളില്‍ വ്യാപാരത്തിനായി പാക്കിസ്ഥാന്‍ പോലെയുള്ള അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles