Current Date

Search
Close this search box.
Search
Close this search box.

തബ്‌രീസ് അന്‍സാരി വധം: ഡല്‍ഹിയില്‍ പ്രതിഷേധ റാലി നടത്തി

കേസ് അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയില്‍ പ്രതിഷേധ റാലി നടത്തി. മനുഷ്യാവകാശ സംഘടനയായ യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ഝാര്‍ഖണ്ഡ് ഭവനിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെയുള്ള കൊലപാതക കുറ്റം ഒഴിവാക്കിയിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പൊലിസ് ഒത്തുകളി നടത്തിയതെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരം ഹൃദയാഘാതമാണെന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് പൊലിസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായച്ചത്.


എന്നാല്‍ തബ്‌രീസിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ എല്ലാവരും കണ്ടതാണെന്നും കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 18നാണ് ഝാര്‍ഖഢില്‍ വെച്ച് ഒരു കൂട്ടം സംഘ്പരിവാര്‍ ഗുണ്ടകള്‍ ചേര്‍ന്ന് ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.

Related Articles