Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മാറ്റും

അബുദാബി: കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മാറ്റുമെന്ന് ഐ.സി.ബി ( Indian cricket board) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യു.എ.ഇ ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തെ കുറിച്ച് ലോക കായിക ബോഡിയായ ഐ.സി.സിയെ (International Cricket Council) അറിയിച്ചതായി ബി.സി.സി.ഐ ( Board of Control for Cricket in India) പറഞ്ഞു.

ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ കുറിച്ച് ഞങ്ങള്‍ ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. കോവിഡ് 19 സാഹചര്യം വ്യക്തമല്ലാത്തതിനാലും, യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്നതിനാലും ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. തീയതി കൂടാനും കുറയാനും സാധ്യതയുണ്ട്. വിശദാംശങ്ങള്‍ ഉടന്‍ തന്നെ നല്‍കുന്നതാണെന്ന് ബി.സി.സി.ഐ ട്രഷര്‍ അരുണ്‍ ദുമാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

Related Articles