Current Date

Search
Close this search box.
Search
Close this search box.

സംസ്ഥാനത്ത് ജനങ്ങളെ വർഗീയമായി വേർത്തിരിക്കാൻ  ആസൂത്രിത നീക്കം നടത്തുന്നു:  ടി ആരിഫലി

കാസർകോട്: മത സൗഹാർദ്ദത്തിന് രാജ്യത്ത് തന്നെ മാതൃകയായ കേരളത്തിലെ ജനങ്ങളെ വർഗീയമായി വേർത്തിരിക്കാൻ  ആസൂത്രിത നീക്കം നടക്കുന്നതായി  ജമാഅത്തെ ഇസ് ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി ആരിഫലി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ആസ്ഥാന മന്ദിരം ‘കാസർകോട്  ഇസ്‌ലാമിക് സെൻ്റർ’ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ്‌ ജയത്തിന് വേണ്ടി ഉത്തരവാദപ്പെട്ട നേതാക്കൾ പോലും വിഭാഗീയ ചിന്തകൾ വളർത്തുകയാണ്. അമീർ-ഹസ്സൻ-കുഞ്ഞാലിക്കുട്ടി എന്ന പ്രയോഗം ഇതിൻ്റെ ഭാഗമാണ്. ഇസ്‌ലാമിക ചിഹ്നങ്ങളെയും മുസ്‌ലിം നാമങ്ങളെയും ശത്രുസ്ഥാനത്ത് നിർത്തി ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കുകയാണ് ചിലരുടെ ലക്ഷ്യം. പാർട്ടികൾക്ക് ജയം മാത്രമാണ് ലക്ഷ്യം. അതിനപ്പുറം  ഇത്തരം വിഭാഗിയ ചിന്തകൾ സമൂഹത്തിലുണ്ടാക്കുന്ന മുറിവുകൾ ഉണക്കാൻ കാലങ്ങളുടെ പരിശ്രമം വേണ്ടി വരും. പാർട്ടികൾ  ഉത്തരവാദിത്വം കാണിക്കുകയും വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യണമെന്നും ആരിഫലി ആവശ്യപ്പെട്ടു.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ: വി.എം മുനീർ,   ജമാഅത്തെ ഇസ് ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി, ഹാഫിസ് അനസ് മൗലവി, അംജദ് അലി ഇ.എം,  തമന്ന സുൽത്താന, അതീഖ് റഹ്മാൻ ഫൈസി, ടി.കെ മുഹമ്മദലി, കെ.മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് വി.എൻ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതം പറഞ്ഞു.

Related Articles